തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.ഈ വര്‍ഷത്തെ കലോത്സവം തൃശ്ശൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കലോത്സവത്തിന്റെ തിയ്യതിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്.