Asianet News MalayalamAsianet News Malayalam

ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായപ്പോള്‍ സംസ്ഥാന നികുതി കുറക്കാന്‍  തയ്യാറാല്ലന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ നിലപാട്  പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ്  ചെന്നിത്തല .

state should reduce tax on oil price says ramesh chennithala
Author
Kerala, First Published Oct 4, 2018, 11:51 PM IST

തിരുവനന്തപുരം: ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായപ്പോള്‍ സംസ്ഥാന നികുതി കുറക്കാന്‍  തയ്യാറാല്ലന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ നിലപാട്  പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ്  ചെന്നിത്തല .

ഇന്ധന വില ലിറ്ററിന് ഒന്നര രൂപ കുറക്കാന്‍  കേന്ദ്ര സര്‍ക്കാരും,  ഒരു രൂപ കുറക്കാന്‍ എണ്ണ കമ്പനികളും തയ്യാറായ പശ്ചാത്തലത്തില്‍   ലിറ്ററിന് രണ്ടര രൂപ നികുതിയില്‍ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍  തയ്യാറാകണം. എണ്ണ വില ഇത്രയേറെ വര്‍ധിച്ചിട്ടും നാമമാത്രമായ കുറവേ കേന്ദ്ര  സര്‍ക്കാരും എണ്ണ കമ്പനികളും   വരുത്തിയിട്ടുള്ളു.  

എണ്ണ വില ഇനിയും കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  തയ്യാറാവുകയാണ് വേണ്ടത്.   മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതിയില്‍  കുറവ് വരുത്താന്‍ തയ്യാറായിട്ടുണ്ട്.  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  ഇന്ധന വില കൂടിയപ്പോഴെല്ലാം സംസ്ഥാനം നികുതി വേണ്ടെന്ന് വച്ചിട്ടുണ്ട്. ആ മാതൃക പിന്തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍   തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios