കോടതിയുടെ വാക്കാൽ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയിൽ എത്താൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

കൊച്ചി: കെ.എം ഷാജിക്ക് എതിരായ അയോഗ്യതാ കേസിൽ ഹൈക്കോടതി നൽകിയ സ്റ്റേ ഇന്ന് അവസാനിക്കും. ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസമില്ലെന്ന് ഇന്നലെ സുപ്രീംകോടതി വാക്കാൽ പരാമര്‍ശിച്ചിരുന്നു. ഷാജിയുടെ അപ്പീൽ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.