തിരുവനന്തപുരം: എട്ടുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. കാട്ടാക്കടയിലാണ് എട്ടുവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കാട്ടാക്കട സ്വദേശി സന്തോഷാണ് കൊടും ക്രൂരത പിഞ്ചുബാലനോട് ചെയ്തത്. പഠിക്കുന്നില്ലെന്ന് പറഞ്ഞാണ് മർദ്ദനം. എട്ടുമാസത്തിലേറെയായി ഇയാൾ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കുന്നു. ക്രൂരമായ മർദ്ദന മുറ ഭയന്ന് രണ്ടാനച്ഛ്നറെ പീഡനത്തെക്കുറിച്ച് കുട്ടി ആരോടും പറഞ്ഞില്ല. ഏറ്റവുമൊടുവിൽ കവിളിൽ ചട്ടുകം വച്ച് പൊളളിച്ചു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ രക്ഷപ്പെടുത്തി
ഉപദ്രവം അസഹ്യമായപ്പോൾ കുട്ടി ദിവസങ്ങളായി അമ്മൂമ്മയുടെ കൂടെയാണ് താമസം. കുട്ടിക്കേറ്റ പീഡനത്തെ്കുറിച്ച് അറിയില്ലെന്നാണ് കുഞ്ഞിന്റെ അമ്മൂമ്മയുടെ പ്രതികരണം . കാര്യങ്ങളെല്ലാമറിയുന്ന കുട്ടിയുടെ അമ്മയും ആരോടും ഒന്നും പറഞ്ഞില്ല.
