വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍.
ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലെ റായിദുര്‍ഗില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. സംശയം തോന്നിയ നാട്ടുകാരാണ് പിന്നീട് ക്രൂരമായ പീഡന വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. നാട്ടുകാ ര്‍അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തിലും, കയ്യിലും, കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ശിവയുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം.
പിന്നീടാണ് ആദ്യ ഭാര്യയുടെ സഹോദരി ധനലക്ഷിയെ ശിവ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയില്‍ ശിവയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അതില്‍ ഏറ്റവും ഇളയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്. ധനലക്ഷി ഒന്‍പത് മാസം ഗര്‍ഭിണിയാണ്. കുട്ടി ക്ലാസ്സില്‍ മൂത്രമൊഴിക്കുന്നുവെന്ന് അധ്യാപിക ധനലക്ഷിയോട് നേരത്തെ പരാതിപ്പെട്ടിരിന്നു. ഇത് വീട്ടിലും ആവര്‍ത്തിച്ചതോടെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു
