ഇന്ത്യ കളിക്കാനില്ലാത്തതിനാല്‍ ഇത്തവണ പ്രോത്സാഹനം ഇംഗ്ലീഷ് ടീമിന് നല്‍കിക്കൂടെയെന്ന് കോച്ച് ചോദിക്കുന്നു.
കൊച്ചി: ഒറ്റയാള് പട്ടാളമായി നിന്നാല് മെസിക്ക് ഒരിക്കലും ലോകകപ്പ് നേടാനാവില്ലെന്ന് ഇന്ത്യന് കോച്ച് കോണ്സ്റ്റന്റൈന്. ഇത്തവണ കപ്പ് ഇംഗ്ലണ്ടിനുള്ളതാണ്. പക്ഷെ കപ്പിലേക്കുള്ള യാത്ര എളുപ്പമല്ലെന്നും കോണ്സ്റ്റന്റൈന്. ഇന്ത്യ കളിക്കാനില്ലാത്തതിനാല് ഇത്തവണ പ്രോത്സാഹനം ഇംഗ്ലീഷ് ടീമിന് നല്കിക്കൂടെയെന്ന് കോച്ച് ചോദിക്കുന്നു.
ബാലന്ഡ്യോര് പുരസ്കാര മത്സരത്തില് എല്ലാ വര്ഷവും വോട്ടു ചെയ്യുന്ന ഇന്ത്യന് കോച്ചിനോട് മികച്ചവന് ആരെന്ന് ചോദിച്ചാല് ഒരുത്തരം മാത്രം. ക്രിസ്റ്റ്യാനോ റൊണാള്ഡോ. കപ്പില്ലാതെ മെസി മടങ്ങിയതിന് കാരണവും കോണ്സ്റ്റന്റൈന് വ്യക്തമാക്കി. ഒറ്റയ്ക്ക് നിന്നിട്ട് കാര്യമില്ല. കൂടെ കളിക്കാന് മികച്ച താരങ്ങള് വേണമെന്നായിരുന്നു ഇന്ത്യന് ഫുട്ബോള് ടീം പരിശീലകന്റെ മറുപടി.
ഇംഗ്ലണ്ടിന്റെ 52 വര്ഷം നീണ്ട കാത്തരിപ്പിന് ഇത്തവണ അവസാനമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ സെമിയും ഫൈനലും അതിജീവിക്കുക എളുപ്പമാവില്ല. എതിരാളികള് കരുത്തരാണെന്നും കോണ്സ്റ്റന്റൈന്. ഇന്ത്യ ലോകകപ്പ് എന്ന് കളിക്കുമെന്നതിനെക്കുറിച്ച് പ്രവചിക്കാറായിട്ടില്ല. പക്ഷെ ഇന്ത്യയില് കളി വളരാത്തതിന് ചില കാരണങ്ങള് നിരത്താനുണ്ട് കോച്ചിന്. ഇവിടെ ദേശീയ ടീമില് നിന്നാണ് ക്ലബുകള് കളിക്കാരെ കണ്ടെത്തുന്നത്. മറ്റ് രാജ്യങ്ങളില് തിരിച്ചും. ഏഷ്യാകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലാണ് കോച്ച്.
