ഏഷ്യാകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ കോച്ച്

കൊല്‍ക്കത്ത: ബാലണ്‍ ഡി ഓർ പുരസ്കാര മത്സരത്തിൽ എല്ലാ വർഷവും വോട്ടു ചെയ്യുന്ന ഇന്ത്യൻ ടീമിന്‍റെ പരിശീലകനോട് ആധുനിക ഫുട്ബോളിലെ മികച്ചവൻ ആരെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രം. മെസ്സിയേക്കാളും കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന കാര്യത്തില്‍ കോൺസ്റ്റന്‍റൈന് സംശയമില്ല. റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് മുത്തമിടുമെന്നാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍റെ ഉത്തരം.

മാതൃരാജ്യമായ ഇംഗ്ലണ്ടിന്‍റെ 52 വർഷം നീണ്ട കാത്തരിപ്പിന് ഇത്തവണ അവസാനമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.പക്ഷെ സെമിയും ഫൈനലും അതിജീവിക്കുക എളുപ്പമാവില്ലെന്നും എതിരാളികൾ കരുത്തരാണെന്നും കോണ്‍സ്റ്റന്‍റൈന്‍ ചൂണ്ടികാട്ടുന്നു.

ഇന്ത്യ ലോകകപ്പ് എന്ന് കളിക്കുമെന്നതിനെക്കുറിച്ച് പ്രവചിക്കാറായിട്ടില്ല. ഇന്ത്യയിൽ കളി വളരാത്തതിന് പല കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ കോച്ച്. എന്നാലും ഇംഗ്ലീഷ് ടീമിന്‍റെ കളിയൊന്നും മിസ് ചെയ്തിട്ടില്ല. ഇന്ത്യ കളിക്കാനില്ലാത്തതിനാൽ ഇത്തവണ പ്രോത്സാഹനം ഇംഗ്ലീഷ് ടീമിന് നൽകിക്കൂടെയെന്ന് അദ്ദേഹം ചോദിച്ചു.