മുംബൈ: ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലേക്ക് ഉയര്‍ന്നു. 251 പോയന്റ് ഉയര്‍ന്ന് ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 32,687ലേക്ക് ഉയര്‍ന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയന്റ് ഉയര്‍ന്ന് 10,242ല്‍ എത്തി. ശക്തമായ മാക്രോ ഇക്കണോമിക്‌സ് ഡാറ്റയ്‌ക്കൊപ്പം ദീപാവലി കച്ചവടമാണ് വിപണിയില്‍ നടക്കുന്നത്. 

വ്യാവസായിക വളര്‍ച്ച ഒന്‍പത് മാസത്തെ ഉയരത്തിലെത്തിയതും വിപണിയെ തുണച്ചു. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. എണ്ണ, വാതക, ലോഹ, ബാങ്കിംഗ്, എഫ്എംസിജി സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍,സിപ്ല, എച്ച്‌യുഎല്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. 

അതേസമയം ആക്‌സിസ് ബാങ്ക്, റിലയന്‍സ്, വിപ്രോ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 19 പൈസ നേട്ടത്തോടെ 64 രൂപ 75യിലാണ് വിനിമയം.