മുംബൈ: ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നേട്ടമായ 30,089 പോയന്റില്‍ എത്തി. 2015 മാര്‍ച്ചില്‍ കൈവരിച്ച 30,024 നേട്ടമാണ് സെന്‍സെക്‌സ് മറികടന്നിരിക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,350 പോയന്റിന് മുകളില്‍ എത്തി നില്‍ക്കുന്നു. രാജ്യാന്തര ഓഹരി വിപണികളുടെ നേട്ടം പിന്തുടര്‍ന്നാണ് ഇന്ത്യന്‍ ഓഹരി വിപണികളിലെ നേട്ടം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലെത്തി. രൂപ 21 മാസത്തിന് ശേഷം 64ന് താഴെയെത്തി.