കാസര്‍കോട്: ബാബരി മസ്ജിദ് തകര്‍ത്ത ദിനത്തില്‍ കാസര്‍കോട് വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ച മിനി ബസ് ഉള്‍പ്പടെ പത്തോളം വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. കുമ്പള അരിക്കടിയില്‍ വെച്ചാണ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള അയ്യപ്പ ഭക്തന്മാരുടെ വാഹനത്തിനു കല്ലെറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും.ആര്‍ക്കും പരിക്കില്ല. കര്‍ണ്ണാടക ആര്‍.ടി.സി.ബസും രണ്ടു ലോറികളും കല്ലേറില്‍ തകര്‍ന്നു. തലപ്പാടി ആനക്കല്ല് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ബാബരി മസ്ജിദ് ദിനത്തിന് ശ്കതമായ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഇതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.