പാലക്കാട്: വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും ചീമുട്ടയേറും. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ,എംഎൽഎക്ക് നേരെ പ്രതിഷേധം നടത്തിയത്. കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
അക്രമം നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. സംഘടിച്ചെത്തിയവരെ പിരിച്ച് വിടാന്‍ ആവശ്യമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
