സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ്, അങ്കൂർലത ദേക. കക്ഷിയെ അറിയില്ലെ ? താരം അസാമിലെ ബിജെപി എംഎൽഎയാണ്. സിനിമാ നടിയായതിനാൽ അങ്കൂർ പെട്ടന്നുതന്നെ സോഷ്യൽമീഡിയയുടെ പ്രിയതാരമായി മാറി.

എന്നാൽ അങ്കൂർലതയുടെ പേരിൽ സോഷ്യൽമീഡിയയിൽ കൂടുതല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.സപ്ന വ്യാസ് പട്ടേൽ എന്ന ഫിറ്റ്നസ് ട്രെയിനറുടെ ഗ്ലാമർ ചിത്രങ്ങളാണ് അങ്കൂറിന്റെ പേരിൽ പ്രചരിക്കുന്നത്. ഇതില്‍ വിശദീകരണവുമായി സപ്ന രംഗത്ത് എത്തിയത്.ദേശീയമാധ്യമങ്ങൾ അടക്കമുള്ളവർ സപ്നയുടെ ഫോട്ടോ ആഘോഷിച്ചിരുന്നു.