വടകര ഒഞ്ചിയത്ത് തെരുവു നായയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ഒഞ്ച്യം സ്വദേശികളായ ജ്യോതി വരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ജ്യോതിയെ വീട്ടിനകത്തുവച്ചാണ് നായ കടിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വരുണിന് പരുക്കേറ്റത്. മെഡിക്കല്‍ കോളജിലെ ചികില്‍സയ്‌ക്ക് ശേഷം ഇവരെ വിട്ടയച്ചു.