കായംകുളത്ത് ഒരാള്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി അമ്മിണിയെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടിടങ്ങളിലായി നേരത്തേ ഏഴു പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ഇതോടെ ഇന്ന് കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിനിരയായവരുടെ എണ്ണം എട്ടായി.