അതീവ ഗുരുതരാവസ്ഥയിലായ 90 വയസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 90 വയസുകാരന്‍ രാഘവനെ കൂട്ടമായെത്തിയ നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. മുഖത്തും തലയിലും കാലിലുമെല്ലാം ആഴത്തില്‍ മുറിവുണ്ട്. ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നായ്ക്കളുടെ കടിയേറ്റുണ്ടായ മുറിവുകളെല്ലാം ആ‍ഴത്തിലുള്ളതും മാരകവുമാണ്. രാഘവന്‍റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു.