മലപ്പുറം: മലപ്പുറത്ത് 3 വിദ്യാർത്ഥിനികൾക്ക് തെരുവുനായയുടെ കടിയേററു. മലപ്പുറം എം  എസ് പി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനികളായ ഫര്‍സാന ,  ഉസ്ന, ആകാഷി എന്നിവരെയാണ് ഇന്നു രാവിലെ  തെരുവുനായ ആക്രമിച്ചത്. എം  എസ് പി  സ്കുളിന് സമീപം വെച്ചായിരുന്നു കടിയേററത് . മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ല.

മലപ്പുറം താലുക്ക് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളെജില്‍  കുത്തിവെപ്പു നല്‍കി. സ്കൂളിന് സമിപത്തെ തെരുവ് നായ ശല്യത്തെക്കുറിച്ച് നേരത്തെ കുട്ടികളും രക്ഷിതാക്കളും  സ്കുള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.