തിരൂര്‍: മലപ്പുറം തിരൂരില്‍ തെരുവുനായയുടെ അക്രമം. പരിയാപുരത്ത് നാലുപേര്‍ക്ക് കടിയേറ്റു. ഇന്നലെ രാത്രിയോടെ കടയരികില്‍ ഇരുന്നവരെയാണ് കടിച്ചത്. പരിയാപുരം സ്വദേശികളായ സുഷാന്ത്, അസ്സൈനാര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ഒരാള്‍ക്കും പരിക്ക് പറ്റി.