ഇന്നലെ രാഘവനെന്ന വൃദ്ധനെ കടിച്ചു കൊന്നതിന് പിറകെ വീട്ടമ്മയടക്കം മൂന്ന് പേരെ വൈകിട്ടും തെരുവ് നായ ആക്രമിച്ചു. രാഘവന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
നായകൂട്ടത്തെ ഭയന്ന് സ്വന്തം വീടിനകത്ത് പോലും സുരക്ഷിതമായി കിടക്കാനാകാത്ത സ്ഥിതിയിലാണ് മുണ്ടയില്‍ പ്രദേശത്ത്. രാഘവനെന്ന വൃദ്ധതനെ കടിച്ചുകീറിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് പ്രദേശത്തെ മൂന്ന പേരെയണ് തെരുവ് നായ വീണ്ടും കടിച്ചത്. സുനിത എന്ന ഈ വീട്ടമ്മയെ ഇന്നലെ രണ്ട് വട്ടം നായ കടിച്ചു.രണ്ടാം തവണ വീടിനകത്ത് കയറിയിയായിരുന്നു കടിച്ചുവലിച്ചത്.
വര്‍ക്കല പാപനാശം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് മുണ്ടയില്‍ പ്രദേശത്തിന്റെ സമീപത്തേത്. ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളെയടക്കം കഴിഞ്ഞ ദിവസം നായക്കൂട്ടം ആക്രമിച്ചു. പ്രദേശത്ത് സ്ത്രീകളും കുട്ടികളുമടക്കം പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്.
കഴിഞ്ഞ ദിവസം മരിച്ച രാഘവന്റെ മ!തദേഹം പോസറ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച സംസ്‌കരിക്കും.
