പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ യുവതിക്കു നേരെ തെരുവു നായയുടെ ആക്രമണം. പന്നിയംകുറിശ്ശി നായാടിക്കുന്നത്ത് ഷീജയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കാണ് നായയുടെ കടിയേറ്റത്.

 പേയിളകിയ നായയാണ് ആക്രമിച്ചതെന്നാണ് സംശയം. ഈ നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചു കൊന്നു