ഏഴ് വർഷം മുന്‍പ് എവിടെ നിന്നോ എത്തിയതാണ് ഉദ്ദണ്ഡൻ. പള്ളിപ്പുറത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി അവൻ മാറി. സപ്ത ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബിൽ താമസം. ആരാണ് ഉദ്ണ്ഡനെന്നല്ലേ.. പള്ളിപ്പുറത്തുകാരുടെ പ്രിയപ്പെട്ട തെരുവുനായ. കൃഷി സ്ഥലങ്ങൾക്ക് കാവലിരിക്കും, രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നവർക്ക് കൂട്ടുപോകും.. മൂന്ന് മാസം മുന്പ് നായ ചത്തു. ഉദ്ദണ്ഡന്‍റെ ഓർമ്മയ്ക്കായാണ് ഇവർ ഈ ബസ്റ്റോപ്പ് പണിതത്.

കമുങ്ങിന് തടി കൊണ്ടാണ് ബസ് സ്റ്റോപ്പ് പണിതത്. ചില്ലറ അലങ്കാര പണികളും ചെയ്തിട്ടുണ്ട്. തീർന്നില്ല, ഉദ്ദണ്ഡന്റെ ചരമവാർഷികവും ആഘോഷിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.