തിരുവനന്തപുരം: ഔദ്യോഗിക വസതിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു സ്ത്രീകൾ മന്ത്രി എം എം മണിയുടെ വാഹനം തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ വിവാദ പരാമർശത്തിൽ മന്ത്രി എംഎം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തുന്ന സമരം ശക്തമാക്കി. സമരത്തിന്‍റെ മൂന്നാം ദിവസം ഗോമതിയും കൗസല്യയും നിരാഹാര സമരം തുടങ്ങി. മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊന്പിളൈ ഒരുമൈ.