ദില്ലി: സർക്കാരിന്റെ പ്രധാന പരിഗണന ഉപഭോക്താക്കളുടെ സംരക്ഷണമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുമേൽ നിയമം കർശനമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണനിർവഹണത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ് ഉപഭോക്തൃ സംരക്ഷണം. ഇക്കാര്യത്തെക്കുറിച്ച് വേദങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വിശദമാക്കി.

ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്ന് പ്രധാനമന്ത്രിപറഞ്ഞു. ജിഎസ്ടി രാജ്യത്ത് പുതിയൊരു വ്യാപാര സംസ്കാരത്തിന് രൂപം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി ഏർപ്പെടുത്തുന്നതിലൂടെ വില കുറയുമെന്നും ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.