തിരുവനന്തപുരം: മൂന്നാറിനെ ചൊല്ലി ഭരണമുന്നണിയിൽ പൊട്ടിത്തെറി. സര്‍ക്കാര്‍ സി.പി.എമ്മിന്‍റേത് മാത്രമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. റവന്യൂമന്ത്രി മാറണമെന്ന് സി.പി.എം എം.എൽ.എ എസ്.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു . എന്നാൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല
റവന്യൂമന്ത്രിയുടെ രേഖാമൂലമുള്ള എതിര്‍പ്പ് വകവയ്ക്കാതെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരായ പരാതി ചര്‍ച്ച ചെയ്യാൻ അടുത്ത മാസം ഒന്നിന് യോഗം ചേരുകയാണ് . മുഖ്യമന്ത്രിയുടെ ഒാഫിസന്‍റെ നിര്‍ദേശ പ്രകാരമാണ് യോഗം . ഇതിലാണ് സി.പി.ഐയ്ക്ക് കടുത്ത രോഷം. റവന്യൂമന്ത്രിയോ സി.പി.ഐ പ്രതിനിധിയോ യോഗത്തിൽ പങ്കെടുക്കില്ല . വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല
അതേ സമയം കാനത്തിന്‍റെ നിലപാട് അധാര്‍മികമെന്ന് പറഞ്ഞ സി.പി.എം എം.എല്‍.എ എസ്.രാജന്ദ്രന്‍ റവന്യൂമന്ത്രി മാറണമെന്ന് ആവശ്യപ്പെട്ടു
ദേവികുളം സബ് കലക്ടര്‍ ശ്രീറാമിനെ മാറ്റാന്‍ ഉന്നമിട്ടാണ് സര്‍വക്ഷി നിവേദനം സബ്കലക്ടറുടെ മാറ്റുന്നതിനെ സി.പി.ഐ എതിര്‍ക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് കീഴിലാണെന്ന് സി.പി.എം ഓര്‍മിപ്പിക്കുന്നു
അടുത്ത മാസം ഒന്നിലെ യോഗത്തിലെന്തു തീരുമാനിച്ചാലും മൂന്നാറിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയാണ് സി.പി.എ നീങ്ങുന്നത് . വിട്ടു കൊടുക്കാനില്ലെന്ന് സി.പി.എമ്മും നിലപാട് എടുത്തതോടെ സര്‍ക്കാരിൽ പ്രതിസന്ധി രൂക്ഷമായി.
ഇതിനിടെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോയ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ മണിക്കെതിരെ നടപടി വേണമെന്നാവശ്യം പാര്‍ട്ടി യോഗത്തിലുയര്‍ന്നു . ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാറാണ് ആവശ്യമുന്നയിച്ചത് ഇക്കാര്യം രാഷ്ട്രീയകാര്യസമിതി യോഗം ചര്‍ച്ച ചെയ്യും
