ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് 5 പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ചോദ്യോത്തരവേള മുതല്‍ സഭയില്‍ കൂടുതല്‍ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‍നത്തില്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആയുധം. ഒപ്പം ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമന കാര്യത്തിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.