കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് മണിക്കൂറിൽ 60 കിലോ മീറ്റര് വേഗത്തിൽ വരെ കാറ്റുവീശാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം.
