വയനാട്: ബത്തേരിയിൽ പനി ബാധിച്ച്  ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചെതലയം നെല്ലിപ്പാറ  പണിയ കോളനിയിലെ ഗീതയുടെ മകൻ വിപിൻ (9) ആണ് മരിച്ചത്. മരണ കാരണം ചെള്ള് കടിയേറ്റുള്ള പനിയാണെന്നും എന്നാൽ കുരങ്ങുപനിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ  വിശദീകരണം.