കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കല്ലടിമുക്കില്‍ ഉദയകുമാറിന്‍റെയും തങ്കമണിയുടെയും മകൾ ശ്രീപാർവതി ആണ് മരിച്ചത്. പേരാവൂരിലെ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീ പാർവതി. വിനോദയാത്രക്ക് പോയപ്പോഴാണ് പനി ബാധിച്ചത്.