പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്
ആലപ്പുഴ: അച്ചന്കോവിലാറ്റില് കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു. ചെറിയനാട് തച്ചിരേക്ക് തെക്കതില് പ്രകാശ്-മിനി ദമ്പതികളുടെ മകന് പ്രവീന്കുമാര് ടി.പി( സച്ചു-17) ആണ് മരിച്ചത്. ചെറിയനാട് ദേവസ്വം ബോര്ഡ് ഹയര്സെക്കന്ററി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ തോനക്കാട് ചാത്തമേല് കടവിലായിരുന്നു അപകടം.
സുഹൃത്തക്കളുമൊത്ത് ദിവസവും ഈ കടവില് കുളിക്കാന് പോകുന്നത് പതിവായിരുന്നു. പതിവുപോലെ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്പെടുകയായിരുന്നു. ഒപ്പമുള്ളവര് നിലവിളിച്ചതിനെ തുടര്ന്ന് നാട്ടുകാര് ഓടിയെത്തി രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെ ഫയര്ഫോഴ്സും സ്ഥലത്തെത്തി. സംയുക്തമായി ഒരു മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിനൊടുവില് നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ടെത്തിയത്.
