മലയിൻകീഴിലെ ഒരു സ്‌കൂളിലായിരുന്നു സംഭവം

തിരുവനന്തപുരം: സഹപാഠികൾക്കു മുന്നിൽ എട്ടാം ക്ലാസുകാരൻ എലിവിഷം കഴിച്ചു. തിരുവനന്തപുരത്തെ മലയിൻകീഴിലെ ഒരു സ്‌കൂളിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ഭക്ഷണം കഴിക്കാത്തെ എത്തിയവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സമയം നല്‍കിയപ്പോഴാണ് വിദ്യാര്‍ത്ഥി എലിവിഷം കഴിച്ചത്. കേക്ക് രൂപത്തിലുള്ള എലിവിഷം കുട്ടി കഴിക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശശ്രൂഷ നൽകി മെഡിക്കൽ കോളേജിലെത്തിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തു ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.