കൂട്ടുകാരോടൊപ്പം കിണറ്റിന്‍റെ ആള്‍മറയില്‍ നിന്ന് നെല്ലിക്ക  പറിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കൂട്ടകനി സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്‍റെ മകനാണ് അരുൺ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറ്റിന്‍റെ ആള്‍മറയില്‍ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു.