ചെന്നൈ:വീട്ടിലേക്ക് പോവുകയായിരുന്ന 18 കാരന്‍ കൊല ചെയ്യപ്പെട്ട നിലയില്‍. ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ നുങ്കബാക്കത്തിനടുത്താണ് സംഭവം. ഗുണ്ടിയിലെ ഐറ്റിഐ കോളേജിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
സിസിടിവി ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. രഞ്ജിത്തിന്‍റെ കഴുത്തിന് പിടിച്ച് അക്രമി വലിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
അടുത്തുള്ള ഗവണ്‍മെന്‍റ് ആശുപത്രിയില്‍ രഞ്ജിത്തിനെ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രഞ്ജിത്തിന് ശത്രുക്കളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
