സംസ്ഥാനത്തിന്റ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് പദ്ധതി താളം തെറ്റുന്നു. ബജറ്റില്‍ അനുവദിച്ച തുക ഇതുവരെയും പദ്ധതിക്കായി വിതരണം ചെയ്തില്ല. പണം ലഭിക്കാത്തിനാല്‍ കുട്ടികള്‍ക്കുള്ള ഭക്ഷണവും പരിശീലനവും മുടങ്ങമെന്ന അവസ്ഥയിലാണ്. ഉദ്യോഗസ്ഥ തലപ്പത്തെ ശീതയുദ്ധവും പദ്ധതിയുടെ താളപ്പിഴക്ക് കാരണമാകുന്നു.

കുട്ടിപ്പൊലീസിന്റെ പ്രവര്‍ത്തനത്തിനായി 10.7 കോടിരൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. അധ്യായന വര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം പൊലീസ് ആസ്ഥനത്തേക്ക് കൈ മാറിയില്ല. ഒരു വിദ്യാ‍ര്‍ത്ഥിക്ക് 3543 രൂപയാണ് നല്‍കുന്നത്. ഭക്ഷണം യൂണിഫോം എന്നിവയ്‌ക്കായി രണ്ടു വര്‍ഷത്തേക്ക് ഈ തുക. 530 സ്കൂളുകളിലായി 41000 കുട്ടികളാണുള്ളത്. പഠനത്തോടൊപ്പം കായിക പരിലീനവും സ്റ്റുഡന്ര് പൊലീസ് കേഡന്റുകള്‍ക്കുണ്ട്. ക്ഷീണിച്ചെത്തുന്ന കുട്ടികള്‍ക്ക് സ്വന്തം കൈയിലെ പണമെടുത്ത് ആഹാരവാങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അധ്യാപകര്‍ പറയുന്നു. പലരുടെ കൈയില്‍ നിന്നും വലിയതുക ചെലവാക്കി കഴിഞ്ഞു.

ഒരു ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സ്റ്റുഡന്റ് പൊലീസിന്റെ നോഡല്‍ ഓഫീര്‍സര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു ഉദ്യോഗസ്ഥനില്‍ നിന്നു സ്റ്റുഡന്റ് പൊലീസിന്റെ ചുമതല ഒരു കമ്മിറ്റിക്ക് കൈമാറി. ഇതോടെ ഉദ്യോഗസ്ഥതലത്തിലും ചില അസ്വാരസ്യങ്ങളുണ്ടാവുകയും പദ്ധതിയുടെ പ്രവര്‍ത്തനത്തിനെ ബാധിക്കുകയും ചെയ്തു. കുട്ടികള്‍ക്കാവശ്യാമായ പണം സര്‍ക്കാരില്‍ നിന്നു വാങ്ങുന്നതില്‍ ഈ അലംഭാവും ശീതയുദ്ധവും കാരണമായിട്ടുണ്ടെന്നാണ് ആരോപണം. എന്നാല്‍ പണം വിതരണം ചെയ്യുന്ന വ്യവസ്ഥകളില്‍ ചില മാറ്റം വരുത്തിയതിനാല്‍ ആസൂത്രണം ബോ‍ഡിന്റെ അനുമതി ആവശ്യമായിരുന്നു. വൈകാതെ തുക നല്‍കുമെന്ന് ആഭ്യന്ത സെക്രട്ടറി നളിനി നെറ്റോ വ്യക്തമാക്കി.