തഞ്ചാവൂര്‍: വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം അധ്യാപികയുടെ വഴക്കെന്ന ആരോപണവുമായി ബന്ധുക്കള്‍. സ്കൂളില്‍ താമസിച്ചെത്തിയതിന് അധ്യാപിക വിദ്യാര്‍ത്ഥിയെ വഴക്ക് പറഞ്ഞിരുന്നു.
വൈകിട്ട് സ്കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥി തൂങ്ങിമരിക്കുകയായിരുന്നു.12 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട്ടിലെ പട്ടുക്കോട്ടെയ്ക്ക് അടുത്തുള്ള ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആണ്‍കുട്ടി.തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വന്ന ആണ്‍കുട്ടി റൂമിലേക്ക് പോയി.
കുറെ സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് അമ്മ മുറിയിലേക്ക് ചെന്നപ്പോഴാണ് മകന്‍ ആത്മഹത്യ ചെയ്ത് അറിയുന്നത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
