ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച അനിതയാണ് ആത്മഹത്യ ചെയ്ത്. 

ഇംഗ്ലിഷില്‍ നീറ്റ് പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിങ്ങില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം. ഇതുമൂലം പ്രവേശനം ലഭിക്കാതായതോടെയാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക്(98 ശതമാനം) നേടിയ വിദ്യാര്‍ഥിനിയാണ് അനിത. 

തമിഴ്‌നാട്ടിലടക്കം നീറ്റ് പരീക്ഷ ഇംഗ്ലീഷിലായിരുന്നു നടത്തിയത്. നീറ്റ് പ്രാദേശിക ഭാഷ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനതത്തിലായിരുന്നു ഇത്. എന്നാല്‍ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത് ഇരുട്ടടിയായി. ഇത്തരത്തില്‍ പ്രാദേശിക ഭാഷയില്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതിന്റെ പേരില്‍ പ്ലസ് ടുവിന് മികച്ച മാര്‍ക്ക് നേടിയ നിരവധി പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ അവസരം നഷ്ടപ്പെട്ടത്.