എഡിന്‍ബര്‍ഗ്: വളര്‍ത്തുനായ മരിച്ചതില്‍ ദുഖിതയായ തന്‍റെ അധ്യാപികക്ക് ഒരു കുരുന്ന് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. ലൂസി ഡന്‍ എന്ന സ്ത്രീയാണ് തന്‍റെ അധ്യാപികയായ അമ്മക്ക് വിദ്യാര്‍ത്ഥി അയച്ച കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്കോട്ട്‍ലാന്‍റിലെ ഗ്ലാസ്ഗോവിലാണ് ഏവരെയും സന്തോഷിപ്പിച്ച ഈ കൊച്ചുമിടുക്കന്‍.

വളര്‍ത്തുനായ മരിച്ചതിനെ തുടര്‍ന്ന് അമ്മ ദുഖിതയായിരുന്നെന്നും സ്കൂളിലേക്ക് പോകാന്‍ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നെന്നും മകള്‍പറയുന്നു. ഈ സമയത്താണ് സ്കൂളിലെ അമ്മയുടെ വിദ്യാര്‍ത്ഥികളിലൊരാളുടെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കത്ത് ലഭ്യമാകുന്നത്. ക്വാളം എന്ന കൊച്ചുമിടുക്കനാണ് കത്ത് എഴുതി പ്രിയപ്പെട്ട അധ്യാപികയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.

അധ്യാപികയെ ആശ്വസിപ്പിക്കാനായി ഒരു കുഞ്ഞു കവിത വരെ മിടുക്കന്‍ കത്തില്‍ എഴുതിയിട്ടുണ്ട്.എന്തൊരു നല്ല നായക്കുട്ടിയായിരുന്നു അവനെന്നും അവന്‍ ഉറപ്പായും സന്തോഷവാനായിരിന്നുമെന്നാണ് കത്തിലുള്ളത്. ഈ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി മനോഹരമായ ക മന്‍റുകളാണ് ലഭ്യമാകുന്നത്.

Scroll to load tweet…