Asianet News MalayalamAsianet News Malayalam

സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർമാൻ ഉൾപ്പടെ വിദ്യാർത്ഥികള്‍ കഞ്ചാവുമായി പിടിയില്‍

  • വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിക്കുന്ന കണ്ണികളെന്ന് പൊലീസ്
Students arrested with marijuana in alappuzha

ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ റ്റി ഐയിലെ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200 ഗ്രാമിന്‍റെ എട്ട് പായ്ക്കറ്റ് കഞ്ചാവ് സഹിതമാണ് ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ റ്റി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

സൂരജ് (21), മുളവന പടീറ്റതിൽ, തുലാംപറമ്പ് നടുവത്ത്, മണ്ണാറശ്ശാല. അരുൺകുമാർ (22), ചെമ്പകശ്ശേരിൽ, പിലാപ്പുഴ, അനന്തു (21), അനന്തു ഭവനം (പുത്തൻപുരയിൽ) പിലാപ്പുഴ എന്നിവരാണ് പിടിയിലായത്. കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണിവർ.

പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നു കുറച്ചു ദിവസങ്ങളിലായി നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് പകൽ 11.30 ഓടെ മണ്ണാറശ്ശാല ക്ഷേത്രത്തിന് വടക്കുഭാഗത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ സൂരജ് ചെങ്ങന്നൂർ ഗവ.ഐ.റ്റി ഐയിലെ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണ്. അനന്തു ഇതേ ഐറ്റി ഐയിലെ വിദ്യാർത്ഥിയും അരുൺകുമാർ തൊഴിൽ രഹിതനുമാണ്. ഇവരെ നാളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കും.

Follow Us:
Download App:
  • android
  • ios