Asianet News MalayalamAsianet News Malayalam

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തില്‍ വീണു; പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ തിരിച്ചിരുന്നത്. എന്നാല്‍ 'ബോര്‍ തലാവ്' എന്ന തടാകം സന്ദര്‍ശിക്കാനായി പോവുകയായിരുന്നു ഇരുവരും
 

students drowned in lake while taking selfie
Author
Ahmedabad, First Published Nov 16, 2018, 10:44 AM IST

അഹമ്മദാബാദ്: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തിലേക്ക് വീണ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികളായ ഹര്‍വിജയ് സിംഗ് ഗോഹില്‍ (17), വിശ്വരാജ് ഗോഹില്‍ (18) എന്നിവരാണ് മരിച്ചത്. 

വീട്ടില്‍ നിന്ന് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ തിരിച്ചിരുന്നത്. എന്നാല്‍ 'ബോര്‍ തലാവ്' എന്ന തടാകം സന്ദര്‍ശിക്കാനായി പോവുകയായിരുന്നു ഇരുവരും. തടാകത്തിന്റെ അടുത്തുനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വീഴുകയായിരുന്നു. 

അപകടം നടന്നയുടന്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡ് അഗ്നിശമനസേനയെ വിളിച്ചുവരുത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
 

Follow Us:
Download App:
  • android
  • ios