കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് 11 ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയെ മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
ചെന്നൈയിലെ ഒരു ബേക്കറി തൊഴിലാളിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ദ്യശ്യങ്ങൾ കണ്ട് കുട്ടികളെ തിരിച്ചറിഞ്ഞത്. കാസർകോഡു പരവനടുക്കത്തിൽ നിന്നും പത്താം ക്ലാസുകാരിയേയും പ്ലസ് വൺ വിദാർത്ഥിയേയുംഒരു മാസമായി കാണാതായ വിവരം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഈ വർത്തയാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.കുട്ടികളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് രണ്ട് കുടുംബങ്ങളും. കാസർകോഡ് പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും ചെന്നെയിലേക്ക് പുറപെട്ടിട്ടുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് 11 ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയെ മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മംഗലാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
