ബരിപാട; ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒഡീഷയിലെ കലമാഗഡിയയിലെ യുജിഎം ഇ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളകൊണ്ട് മസാജ് ചെയ്യിപ്പിച്ചത്.
സംഭവം പുറത്തായതോടെ ര്ക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സ്‌കൂള്‍ ഹോസ്റ്റലിന്റെ ക ചുമതലകൂടിയുള്ള രബീദ്ര കുമാര്‍ ബെഹ്‌റ യാണ് വീഡിയോയില്‍ കുരുക്കിയത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍ വച്ച് മസാജ് ചെയ്യിപ്പിക്കുന്നത് കാണാം. വേറെയും രണ്ട് വീഡിയോകള്‍ പുറത്തായിട്ടുണ്ട്. ഇതില്‍ കുട്ടികള്‍ വിറക് കൊണ്ടുവരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം.
ജില്ലാ ക്ഷേമവകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിദ്ധു ബെഹ്‌റ ഉത്തരവിട്ടു.
