സ്കൂള്‍ കെട്ടിടത്തിന്റെ മുകളിൽ കയറി വിദ്യാര്‍ത്ഥികളുടെ ഭീഷണി പ്രിന്‍സിപ്പലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: അടിക്കടിയുള്ള ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനറെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജിവി രാജാ സ്പോര്ട്സ് സ്കൂൾ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും സ്ഥലംമാറ്റിയതില് പ്രതിഷേധിച്ച് ജിവി രാജ സ്കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂള് കെട്ടിടത്തിന്റെ മുകളിൽ കയറി വിദ്യാര്ത്ഥികള് ആത്മഹത്യ ഭീഷണി മുഴക്കി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും സ്കൂളിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. പ്രിൻസിപ്പലിന് സ്ഥലം മാറ്റം നൽകിയ നടപടി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം ആവശ്യം
ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില് പ്രിന്സിപ്പലിനെതിരെ സ്പെഷ്യല് ബ്രാഞ്ചിന്റെ റിപ്പോര്ട്ട് ഉണ്ടായിരുന്നു. പ്രിൻസിപ്പൽ സിഎസ് പ്രദീപ് വിദ്യാർത്ഥികളെ കൊണ്ട് ഭക്ഷണത്തിൽ മായം കലർത്തുന്നുണ്ടോ എന്ന് സംശയമുണ്ടെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗൗരവമേറിയ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് കായികവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് നടപടി എടുത്തത്. പ്രിൻസിപ്പൽ സിഎസ് പ്രദീപിനെ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കാണ് മാറ്റിയത്. ഹെഡ്മാസ്റ്റർ ജയിൻരാജിനെ ഇടിഞ്ഞാർ സ്കൂളിലേക്കും സ്ഥലം മാറ്റിയിരുന്നു.
ദിവസങ്ങള്ക്ക് മുമ്പ് ആയിരുന്നു തിരുവനന്തപുരത്തെ ജിവി രാജ സ്പോര്ട്സ് ഹോസ്റ്റലില് ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ചികില്സ തേടിയത്. സംഭവം പുറത്തറിയാതിരിക്കാൻ അവശരായ കുട്ടികളെ നിര്ബന്ധിച്ച് പ്രാക്ടീസിന് ഇറക്കിയെന്നും കുട്ടികള് പറഞ്ഞിരുന്നു. പ്രിൻസിപ്പലിൻറെ നേതൃത്വത്തിൽ ഒരു വിഭാഗവും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റൊരുവിഭാഗവും ചേരിതിരിഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പരാതി നേരത്തെ ഉയർന്നിരുന്നു. ജിവിരാജ സ്കൂളിലെ ക്രമക്കേടുകളും പരാതികളും കായികവകുപ്പ് കൂടുതൽ വിശദമായി പരിശോധിക്കും.
