വിദ്യാര്‍ത്ഥി സമരം അവസാനിച്ചു
ചെന്നൈ: തമിഴ്നാട് തിരുവാരൂർ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി സമരം അവസാനിച്ചു. കാന്റീനിൽ മായം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു സമരം. ഭക്ഷണ വിതരണക്കാരനെതിരെ നിയമ നടപടികൾ എടുക്കാമെന്നും താത്കാലിക മെസ് സൗകര്യം ഒരുക്കാമെന്നും സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതിനെ തുടര്ന്നാണ് വിദ്യാര്ത്ഥികള് സമരം പിന്വലിച്ചത്.
സമരം ചെയ്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കില്ലെന്നും ചർച്ചയിൽ ധാരണയായി. കാന്റീനിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് രോഗങ്ങൾ വന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് കാന്റീനിൽ നിന്ന് മോണോ സോഡിയം ഗ്ലൂട്ടമേറ്റും കണ്ടെത്തിയിരുന്നു. ഇതെ തുടർന്നായിരുന്നു വിദ്യാർത്ഥി സമരം
