പഠനത്തിൽ പിന്നോക്കമെന്ന കാരണത്താല്‍ വിദ്യാർത്ഥികളെ പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്‍ഇ

First Published 7, Apr 2018, 4:09 PM IST
students will not dismiss on their mark basis says cbse
Highlights
  • പഠനത്തിൽ പിന്നോക്കമെന്ന പേരിലോ പരാജയപ്പെട്ടതിന്‍റെ പേരിലോ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്ഇ 

     

ദില്ലി: പഠനത്തിൽ പിന്നോക്കമെന്ന പേരിലോ പരാജയപ്പെട്ടതിന്‍റെ പേരിലോ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്ഇ നിർദ്ദേശം.

വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടിസി നല്‍കരുത്. രക്ഷിതാക്കൾ അവശ്യപ്പെട്ടാൽ മാത്രം റ്റി.സി നൽകാം. വിജയിക്കാന്‍ ഇന്‍റേണല്‍ ഉള്‍പ്പെടെ 33% മാര്‍ക്ക് മതി. 

നേരത്തെ ഇന്‍റേണല്‍ കൂടാതെ 33 ശതമാനം മാർക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. തീരുമാനം പാമ്പാടി സ്കൂളിലെ കുട്ടിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍.  
 

loader