തമിഴ്നാട്ടിലെ മാധ്യമങ്ങളും സിനിമാപ്രവര്‍ത്തകരും കേരളത്തിന് സഹായഹസ്തവുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍നിര താരങ്ങളെല്ലാം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.


തിരുവനന്തപരം: പ്രളയക്കെടുതിയിൽ കേരളത്തിന് സഹായഹസ്തവുമായി തമിഴ്നാട് മാധ്യമങ്ങളും സിനിമാ പ്രവർത്തകരും. സൺടിവി ചാനൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടൻ വിജയ് സേതുപതി ഇരുപത്തഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ധനുഷ്, സൂര്യ, കാർത്തി, രോഹിണി, ശിവകാർത്തികേയൻ എന്നിവരും കേരളത്തിന്റെ പ്രളയ ദുരിതത്തിൽ സഹായവുമായി എത്തിച്ചേർന്നിരുന്നു. 

Scroll to load tweet…

നടൻ സിദ്ധാർത്ഥ് കേരള ഡൊണേഷൻ ചലഞ്ച് എന്ന പേരിൽ‌ ഫേസ്ബുക്ക് ചലഞ്ച് ആരംഭിച്ചിരുന്നു. കേരളത്തിലെ ദുരിതാശ്വാസത്തിൽ മറ്റുള്ളവരും പങ്കാളികളാകണമെന്ന അഭ്യർത്ഥനയുമായിട്ടായിരുന്നു സിദ്ധാർത്ഥിന്റെ ഹാഷ്ടാ​ഗ് ചലഞ്ച്. വിജയ് ടിവി ഇരുപത്തഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകി. മലയാളം ഫിലിം അസോസിയേഷൻ പത്ത് കോടിയാണ് നൽകിയത്.