നീനുവിനെ കാണാനില്ലെന്ന് അച്ഛന്‍ ചാക്കോയുടെ പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേറ്റിന്  മുന്നിൽ എത്തിക്കുകയായിരുന്നു എസ്.ഐ ചെയ്യേണ്ടിയിരുന്നത്.

കോട്ടയം: കെവിൻ വധക്കേസില്‍, കോട്ടയം ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെതിരെ കോടതിയുടെ വിമര്‍ശനം. നീനുവിനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിന്മേല്‍ എസ്.ഐ നിയമലംഘനം നടത്തിയെന്നാണ് ഏറ്റുമാനൂർ കോടതി കണ്ടെത്തിയത്. 

നീനുവിനെ കാണാനില്ലെന്ന് അച്ഛന്‍ ചാക്കോയുടെ പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ എത്തിക്കുകയായിരുന്നു എസ്.ഐ ചെയ്യേണ്ടിയിരുന്നത്. ഇതിന് പകരം പൊലീസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കാൻ ചാക്കോയുടെ ഒപ്പം ചേർന്ന് എസ്.ഐ ശ്രമിക്കുകയായിരുന്നുയ നീനുവിനെ കണ്ടെത്തിയ 25-ാം തീയ്യതി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ചാക്കോയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പൊലീസിനെതിരായ കോടതിയുടെ നിരീക്ഷണം. എന്നാല്‍ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.