ജവര്‍നഗറിലെ ഒരു ക്ലബില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായായി ആകാശെന്ന ചെറുപ്പക്കാരെ ചിലര്‍ വ്യാഴാഴ്ച വൈകുന്നേരം ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. കെഎപി ബറ്റാലിയിനിലെ എസ്‌ഐ ജഹാഗീറിന്റെ മകന്‍ ജിതിനും സഹൃത്തുക്കലുമായിരുന്നു ആകാശിനെ ആക്രമിച്ചത്.

പ്രതികള്‍ എസ്‌ഐയുടെ ജവഹര്‍ നഗറിലെ വീട്ടിലുണ്ടെന്നറിഞ്ഞ് വനിതാ പൊലീസുകാരടങ്ങുന്ന സംഘം അവിടെയത്തി. പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരെയ എസ്‌ഐയും ഭാര്യയും തടഞ്ഞു. പിന്നീട് പൊലീസിന് നേരെ കൈയേറ്റമുണ്ടായി. ഇതിനിടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജിതിന്‍, അക്ഷയ്, ആത്മചന്ദ് എന്നിവരെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെയും കൂടുതല്‍ പൊലീസുകാരെത്തി സംഭവ സ്ഥലത്തു നിന്നും കസ്റ്റഡയിലെടുത്തു. 

പരിക്കേറ്റ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇനിയും രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ സംഭവം ഒതുക്കി തീര്‍ക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.