കളമശ്ശേരി: മദ്യപിച്ച് വാഹനമോടിച്ച എസ് ഐ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കളമശ്ശേരി ശാന്തിനഗറില്‍ വൈകിട്ടാണ് സംഭവം. എസ് ഐ സിദ്ദീഖിനെ മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ കേസെടുത്തു. വൈകിട്ട് ജോലി കഴിഞ്ഞ് എസ് ഐ സിദ്ദീഖ് സ്വന്തം കാറില്‍ മടങ്ങുമ്പോഴാണ് സംഭവം.

നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പരിക്കേറ്റ് യുവാവിനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ എസ് ഐ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.