Asianet News MalayalamAsianet News Malayalam

സു​ഡാ​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ഒ​മ​ർ അ​ൽ ബാ​ഷി​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് സു​ഡാ​ൻ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സ് അ​റി​യി​ച്ചി​രു​ന്നു.

Sudan Omar al-Bashir declares state of emergency
Author
Sudan, First Published Feb 23, 2019, 9:35 AM IST

ഖാ​ർ​ത്തൂം: സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ  സു​ഡാ​നി​ൽ  അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റ് ഒ​മ​ർ അ​ൽ ബാ​ഷി​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പി​രി​ച്ചു​വി​ട്ട​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സു​ഡാ​നി​ലെ പൗ​ര​ജീ​വി​തം അ​സ്വ​സ്ഥ​മാ​ക്കി​യി​രിക്കുന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ഒ​മ​ർ അ​ൽ ബാ​ഷി​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് സു​ഡാ​ൻ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം അ​ടി​യ​ന്താ​ര​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്ത് ഉ​യ​രു​ന്ന ഭ​ക്ഷ്യ​വി​ല​യ്ക്കും ഇ​ന്ധ​ന​ക്ഷാ​മ​ത്തി​നു​മെ​തി​രെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ന്ന​ത്.

Follow Us:
Download App:
  • android
  • ios