സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും

പോണ്ടിച്ചേരി: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിൽ. ഗുരുദാസ് ദാസ് ഗുപ്ത പാർട്ടി പ്രോഗ്രാം കമ്മീഷൻ ചെയർമാൻ. പന്ന്യൻ രവീന്ദ്രനെ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ ആയി തെരഞ്ഞെടുത്തു.31 അംഗ എക്സിക്യൂട്ടീവിൽ എട്ട് പുതിയ അംഗങ്ങളാണുള്ളത് . ഇടത് ഐക്യം ഊട്ടിയുറപ്പിക്കുമെന്നും സിപിഐയും സിപിഎമ്മും ഉൾപ്പടെയുള്ള പാർട്ടികൾ ഇതിനായി പ്രവർത്തിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.