തിരുവനന്തപുരം: സി.പി. സുധാകര പ്രസാദ് പുതിയ അഡ്വക്കറ്റ് ജനറലാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും സി.പി. സുധാകരപ്രസാദായിരുന്നു അഡ്വക്കറ്റ് ജനറല്‍. എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത ശേഷമേ വി.എസ്. അച്യുതാനനന്ദന്റെ പദവി സംബന്ധിച്ചു തീരുമാനമുണ്ടാകൂ എന്നാണു സൂചന.