കൊച്ചി: പുതിയ അഡ്വക്കേറ്റ് ജനറലായി സി.പി. സുധാകര പ്രസാദ് ചുമതലയേറ്റു.അഴിമതി രഹിതമായി പ്രവർത്തിക്കുമെന്ന സർക്കാർ നയത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നടന്ന ചടങ്ങിലാണ് പുതിയ എജിയായി സി പി സുധാകര പ്രസാദ് ചുമതലയേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയിൽ നിന്ന് അദ്ദേഹം ചുമതലയേറ്റുവാങ്ങി. 2006ൽ വി എസ് അച്യുതാനാന്ദൻ മുഖ്യമന്ത്രിയായ ഇടത് മന്ത്രിസഭയുടെ കാലത്തും സുധാകര പ്രസാദ്തന്നെയായിരുന്നു അഡ്വക്കേറ്റ് ജനറൽ. സർക്കാർ നയത്തിനുനുസരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ ഡയറ്ക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസഫ് അലി, കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് എസ് സു നിസാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.